Alappuzha

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തിന് പിന്നാലെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തേതുടര്‍ന്ന് യുവതി മരിച്ചു.

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തിന് പിന്നാലെ മറ്റൊരു യുവതി പ്രസവത്തേതുടര്‍ന്ന് മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി ആണ് മരിച്ചത്. സംഭവത്തേതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധിച്ചു.

അഞ്ചു ദിവസം മുന്‍പായിരുന്നു ജിനിയുടെ പ്രസവം. ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ഗ്യാസ്ട്രബിളിനുള്ള മരുന്നു മാത്രമാണ് നല്‍കിയത്. എന്നാല്‍ വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് ഇസിജി എടുക്കാന്‍ പോയപ്പോള്‍ ജിനി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മരണം സംഭവിച്ചത്. അതേസമയം ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് യുവതിയുടെ വയറ്റില്‍ നിന്നും തുണി പുറത്തേക്ക് വന്ന സംഭവത്തിന് പിന്നാലെയാണ് പ്രസവത്തേ തുടര്‍ന്നുളള മരണം. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്‍പതു ദിവസത്തിനു ശേഷമാണ് പുന്നപ്ര സ്വദേശിനിയുടെ വയറ്റില്‍നിന്ന് തുണി പുറത്തേക്കു വന്നത്. വീട്ടിലെത്തിയ ശേഷം യുവതിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റില്‍ കുടുങ്ങാന്‍ കാരണമെന്നാണ് സംശയം. ജീവന് വില നല്‍കാതെയുള്ള ആശുപത്രി ജീവനക്കാരുടെ ഇത്തരം അനാസ്ഥയ്ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top