Home app

ലെസി കടകള്‍ കൂടുന്നു

കൊച്ചി: അടുത്തകാലത്തായി കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി കൂണുപോലെ ലെസി കടകള്‍ തുറക്കുന്നത് കൗതുകത്തോടെയാണ് നഗരവാസികള്‍ നോക്കിക്കാണുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും കഴിഞ്ഞ ആറു മാസക്കാലമായി ബ്രാന്‍ഡഡും അല്ലാത്തതുമായ നിരവധി ലെസി, ജ്യൂസ് കടകളാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. താരതമ്യെന കുറഞ്ഞ വിലയും, ചെറുതെങ്കിലും ആകര്‍ഷകമായ കടയും, വൈവിധ്യമാര്‍ന്ന പാനീയങ്ങളുമാണ് യുവതലമുറയെ ഇത്തരം കടകളിലേക്ക് ആകര്‍ഷിക്കുന്നത്. ലെസിയുടെ വില ഗ്ലാസിന് മുപ്പത് രൂപയാണ് ഇവിടെ ഈടാക്കുന്നത്. പഴച്ചാറുകള്‍ക്ക് 50 രൂപ മുതല്‍ മുകളിലോട്ടാണ്. മറ്റ് കടകളിലിത് ഇരട്ടിയിലധികം വരും എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇത്രയും കുറഞ്ഞ വിലയ്ക്ക് ലെസി കടകളില്‍ പാനീയങ്ങള്‍ എങ്ങനെ വില്‍ക്കാനാകുമെന്ന് ഈ മേഖലയിലുളള മറ്റ് വ്യാപാരികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാരാണ് മിക്ക ലെസി കടകളുടെയും ഫ്രാഞ്ചെസികള്‍ എന്നതും ശ്രദ്ധേയമാണ്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ എല്ലാവിധ ശുചിത്വത്തോടെയാണ് ഉപയോഗിക്കുന്നതെന്നാണ് ലെസി കടയുടമകളുടെ അവകാശവാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top