Home app

തിരുവനന്തപുരത്ത് എടിഎം തകര്‍ത്തു ; കവര്‍ച്ചാ ശ്രമമെന്ന് സംശയം

തിരുവനന്തപുരം : കുടപ്പനക്കുന്നില്‍ എടിഎം തകര്‍ത്തു. എസ്ബിഐ എടിഎമ്മിന്റെ വാതിലാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമമെന്ന് സംശയം. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനെത്തിയവരാണ് കേടുപാടുകള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷണ ശ്രമമെന്ന് സമീപവാസികള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുളളുവെന്ന് പൊലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top