Home app

സനുഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനം ; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ തന്നോട് അതിക്രമം കാണിച്ച യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവ നടി സനുഷയ്ക്ക് കേരള പോലീസിന്റെ അഭിനന്ദനം. സനുഷയെ ഡിജിപി ലോക്നാഥ് ബെഹ്‌റ അനുമോദിച്ചു. സനുഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനുഷയ്‌ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും പൊലീസ് ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ ഡിജിപി പറഞ്ഞു.

ബുധനാഴ്ച രാത്രി കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടിയിരുന്നു. .

‘ഞാന്‍ ഉറങ്ങുകയായിരുന്നു. ബെര്‍ത്തില്‍ ഒരാള്‍ ഉണ്ടായിരുന്നു. ഉറക്കത്തില്‍ എന്റെ ചുണ്ടില്‍ ആരോ തൊടുന്നതുപോലെ തോന്നി. കണ്ണു തുറന്നപ്പോള്‍ എന്റെ ചുണ്ടില്‍ അയാളുടെ കൈവിരല്‍. ഞാന്‍ കൈ പിടിച്ചു. ഉടന്‍ തന്നെ ലൈറ്റ് ഓണ്‍ ചെയ്തു. ഈ സംഭവത്തെക്കുറിച്ച് പറഞ്ഞിട്ടും അവിടെ ഉണ്ടായിരുന്ന ആരും ശ്രദ്ധിച്ചില്ല. രണ്ടുപേര്‍ മാത്രമേ കൂടെനിന്നുളളൂ. തിരക്കഥാകൃത്ത് ഉണ്ണി ആറും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും. വേറൊരാളും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വളരെ വിഷമം തോന്നി” – സംഭവത്തിനുശേഷം സനുഷ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top