Home app

കോര്‍പറേറ്റുകളെ പരിധിവിട്ട് സഹായിക്കുന്ന ബജറ്റ് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോര്‍പ്പറേറ്റുകളെയും വന്‍കിടക്കാരെയും പരിധിവിട്ട് സഹായിക്കുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പ്പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. പക്ഷേ, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം നട്ടല്ലൊടിഞ്ഞ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട സ്വയം തൊഴില്‍ സംരംഭകര്‍ക്കും ഒരു പരിഗണയും ബഡ്ജറ്റില്‍ നല്‍കിയില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെട്രോള്‍ ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാനും തയ്യാറായില്ല. സര്‍ക്കാരിന്റെ നികുതി വരുമാനം മെച്ചപ്പെട്ടിട്ടാണിതെന്നത് മറക്കരുത്. നോട്ട് നിരോധവും ജി.എസ്.ടി പ്രശ്‌നവും പരിഹരിക്കുവാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top