Home app

35 ലക്ഷം രൂപയുടെ കറന്‍സികളുമായി മൂന്നംഗ സംഘം അറസ്റ്റില്‍

തൃശൂര്‍: നിരോധിച്ച 35 ലക്ഷം രൂപയുടെ കറന്‍സികളുമായി മൂന്നംഗ സംഘം അറസ്റ്റില്‍. പുനലൂര്‍ കമിങ്ങിന്‍ചേരി സജികുമാര്‍ (44), വര്‍ക്കല ബിനു മന്ദിരത്തില്‍ എസ്.കെ. മണി (56), കൊരട്ടി വാദല്ലുര്‍ വീട്ടില്‍ അഭിലാഷ് (40) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 500,1000 രൂപയുടെതാണ് നോട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തിരുന്ന പൊലീസ് സംഘം സഞ്ചിയില്‍ നോട്ടുകെട്ടുകളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top