കൊച്ചി ; ബന്‍സാലി ചിത്രം പത്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വീണ്ടും വെല്ലുവിളിച്ച് രജപുത്ര കര്‍ണിസേന. ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഒരു സംസ്ഥാനവും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്. ഏതെങ്കിലും കാരണവശാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും കല്‍വി പറഞ്ഞു. ചിത്രം പുറത്തിറങ്ങിയാല്‍ 16,000ലേറെ സ്ത്രീകള്‍ ജീവനൊടുക്കുമെന്ന് കര്‍ണിസേന നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധയിടങ്ങളില്‍ തിയേറ്ററുകള്‍ അക്രമിക്കുന്നത് ഇപ്പോഴും തുടരുകയാണ്.
പത്മാവത് പ്രദര്‍ശിപ്പിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് കര്‍ണിസേന
By
January 22, 2018 10:34 am