കൊച്ചി ; നടിയെ ആക്രമിക്കുന്നത് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്കണമെന്നുള്ള ദിലീപിന്റെ ആവശ്യം നടിയെ വീണ്ടും അപമാനിക്കാനുള്ള നീക്കമാണെന്ന് പോലീസ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിക്കാനാവില്ല. ഇക്കാര്യം ചൂണ്ടികാട്ടി കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കും. സുപ്രധാന രേഖകള്‍ കൈമാറാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ദിലീപിന്റെ പരാതി. എന്നാല്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് പ്രോസിക്യൂഷന്റെ സംശയം.
ദിലീപ് ശ്രമിക്കുന്നത് നടിയെ വീണ്ടും അപമാനിക്കാന്‍
By
January 22, 2018 9:36 am