Home app

ക്രമസമാധാനം സര്‍ക്കാറിന്റെ ജോലി ; പത്മാവതിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്ന് കര്‍ണിസേന

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ണിസേന. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വീണ്ടും സേന വ്യക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ജോലിയാണെന്നും എങ്ങനെയും ചിത്രത്തിന്റെ പ്രദര്‍ശനം തടസപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു. സുപ്രീം കോടതി വിധിയെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ, ഈ സിനിമ നിരോധിക്കപ്പെടേണ്ടതാണ്. സിനിമയുടെ മുതല്‍മുടക്കിനെ കുറിച്ചാണ് നിര്‍മാതാവിന് ആശങ്കയെങ്കില്‍ ചിത്രത്തിന് ചിലവായ തുക നല്‍കാന്‍ തയ്യാറാണെന്നും കല്‍വി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top