ന്യൂഡല്‍ഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയില്‍ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി. ജസ്റ്റീസ് ചന്ദ്രചൂഡാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പത്ര റിപ്പോര്‍ട്ടുകള്‍ മാത്രം പോര ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കണമെന്നും കോടതി പ്രസ്താവിച്ചു. മറ്റേതെങ്കിലും കോടതികളില്‍ ഇത് സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടെങ്കില്‍ അത് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ലോയയുടെ മരണം ; സുപ്രീം കോടതി പരിഗണിക്കും
By
January 22, 2018 8:56 am