Home app

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആവശ്യമില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പില്‍ കേന്ദ്ര കമ്മിറ്റി തള്ളുകയാണ് ഉണ്ടായത്. 31 പേര്‍ രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 പേരാണ് എതിര്‍ത്തു. വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം ആവശ്യമാണെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. നേരത്തെ, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ പിബി പാടെ തള്ളിയിരുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് ഡിസംബറില്‍ ചേര്‍ന്ന പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്. ബൂര്‍ഷ്വാ- ഭൂവുടമ പാര്‍ട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ടുവച്ച രേഖയുടെ കാതല്‍. ബംഗാള്‍ ഘടകത്തിന്റെ പരോക്ഷ പിന്തുണ മാത്രമാണ് പിബിയിലും കേന്ദ്ര കമ്മിറ്റിയിലും യെച്ചൂരിക്കുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top