കൊച്ചി ; പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് 24-ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്.ടി.സി. തൊഴിലാളികളും പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരംആറു വരെയാണ് പണിമുടക്ക്. കെ.എസ്.ആര്.ടി.സി. എപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു.), കെ.എസ്.ടി. എംപ്ലോയീസ് യൂണിയനുമാണ് (എ.ഐ.ടി.യു.സി) പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെ.എസ്.ആര്.ടി.സി.ക്ക് അടുത്ത കാലത്തുണ്ടായ വരുമാന വര്‍ധനവ് ഡീസല്‍വില വര്‍ധനവ് കാരണം ചോര്‍ന്നു പോവുകയാണെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.കെ.ഹരികൃഷ്ണനും യൂണിയന് ജനറല്‍ സെക്രട്ടരി എം.ജി.രാഹുലും പറഞ്ഞു.
24-ന് കെഎസ്ആര്‍ടിസിയും പണിമുടക്കും
By
January 21, 2018 6:00 am