Home app

വിദ്യാര്‍ഥികളെ തരംതിരിച്ചാല്‍ ഇനി കര്‍ശന നടപടി

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ തരംതിരിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. സംസ്ഥാനത്തെ ചില പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി തരംതിരിക്കുന്നതായും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഇത്തരം തരംതിരിക്കല്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും സ്‌കൂളുകളില്‍ ഈ നിര്‍ദേശത്തിന് വിരുദ്ധമായി തരംതിരിവുകള്‍ നടക്കുന്നതായി കാണുന്നപക്ഷം ബന്ധപ്പെട്ട പ്രഥമ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top