Home app

മലപ്പുറത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

മലപ്പുറം ; മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം. രാമപുരത്ത് കോഴിക്കോട് – പാലക്കാട് ദേശീയപാതയ്ക്ക് സമീപമുള്ള കാനറാ ബാങ്ക് എടിഎം തകര്‍ത്താണ് ബുധനാഴ്ച പുലര്‍ച്ചെ മോഷണ ശ്രമം നടന്നിരിക്കുന്നത്. എടിഎം പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. ദേഹത്ത് കരി ഓയില്‍ തേച്ചാണ് മോഷ്ടാവ് എത്തിയത് എന്നാണ് സൂചന. എടിഎം സെന്ററിലെ സിസിടിവികളിലും കരി ഓയില്‍ പുരട്ടിയിട്ടുണ്ട്.

എടിഎം ഇളക്കിമാറ്റി കെട്ടിവലിച്ച് കൊണ്ട്‌പോകാനും ശ്രമം നടന്നിട്ടുണ്ട്. എടിഎമ്മിനുള്ളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തി വരികയാണ്. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. കഴിഞ്ഞദിവസം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം തേഞ്ഞിപ്പലത്തെ എസ്ബിഐ എടിഎമ്മിലും ഇതേ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top