കൊച്ചി: ബാര്‍കോഴ കേസില്‍ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദേശം. കെ.എം മാണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ഇതുവരെയുള്ള അന്വേഷ പുരോഗതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സിന്റെ ഇതുവരെയുളള കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ കൃത്രിമമുണ്ടെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.