തിരുവനന്തപുരം: വികസന കാര്യങ്ങളുടെ ആസൂത്രണത്തില്‍ കേരളം മുമ്പേ പറക്കുന്ന പക്ഷിയാണെന്ന് വി.എസ്. അച്യുതാനന്ദന്. തലസ്ഥാനത്ത് നടക്കുന്ന ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് മടങ്ങി എത്തുന്നവരിലധികവും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു. ഇവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. അതിനായി നവീന കേരള സ്വപ്നം എല്ലാ അര്‍ത്ഥത്തിലും പൂവണിയട്ടെ എന്നും വി.എസ് പറഞ്ഞു.
കേരളം മുമ്പേ പറക്കുന്ന പക്ഷിയെന്ന് വിഎസ്
By
January 12, 2018 11:51 am