Home app

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഉന്നതതല സംഘം അന്വേഷണം നടത്തണം ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീംകോടതിയുടെ ഉന്നതതല സംഘം അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസില്‍ നടത്തിയ ഇടപെടലുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ തന്നെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അതൃപ്തി പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. നീതി എന്ന ആശയം ഇഷ്ടപ്പെടുന്ന എല്ലാ പൗരന്മാരും ഈ വിഷയത്തെക്കുറിച്ച് ആലോചിക്കുകയാണ്. പ്രശ്‌നത്തിന്റെ സംവേദനക്ഷമത കണക്കിലെടുത്തുകൊണ്ട് തന്നെ അതിനെ ശ്രദ്ധാപൂര്‍വ്വം അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top