കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കല്‍ 2018 ഫെബ്രുവരിയില്‍ നടക്കുമെന്ന് കിയാല്‍ എം.ഡി. പി. ബാലകിരണ്‍. 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം സെപ്റ്റംബറില്‍ കമ്മിഷന്‍ ചെയ്യും. ജനുവരി 31-ന് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകും. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബര്‍വരെ നീളാന്‍ കാരണം. ജനുവരി ആദ്യത്തോടെ റഡാര്‍ സെറ്റിങ് പൂര്‍ണമാകും. വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായി. ഏപ്രണില്‍ ഇരുപത് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്സികള്‍ക്കും 25 ബസുകള്‍ക്കും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ട്.
കണ്ണൂര്‍ വിമാനത്താവളം: ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍
By
December 17, 2017 5:26 am