Home app

ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള വധശിക്ഷ ആറ് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ഉടന്‍ വധശിക്ഷ നടപ്പാക്കുന്ന വിധം നിയമത്തില്‍ ഭേദഗതി വരുത്താന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു. ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കുമെന്നും സ്വാതി പറഞ്ഞു. ബലാത്സംഗക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗകോടതികള്‍ സ്ഥാപിക്കണമെന്നും ഫൊറന്‍സിക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്വാതി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top