കോഴിക്കോട്: ജെ ഡി യു സംസ്ഥാന സമിതി യോഗം മാറ്റിവെച്ചു. ഈ മാസം 17 ന് നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. ശരത് യാദവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ തിയതി തീരുമാനിക്കും.
17 ന് കോഴിക്കോട് സംസ്ഥാന സമിതി യോഗം ചേരാനായിരുന്നു ജെ ഡി യു തീരുമാനം. മുന്നണി മാറ്റം ഉള്‍പ്പടെയുളള നിര്‍ണ്ണായക തീരുമാനം എടുക്കാനായിരുന്നു സംസ്ഥാന സമിതി യോഗം വിളിച്ചു ചേര്‍ത്തത്.
ശരത് യാദവിനെ കാണുന്നതിനായി അടുത്ത ദിവസം തന്നെ എം പി വീരേന്ദ്രകുമാര്‍ ഡല്‍ഹിയ്ക്ക് തിരിക്കും.