ബോളിവുഡ് എന്നും ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയാണ്. എന്നാല്‍ ആ ബോളിവുഡിനെപ്പോലും തന്റെകരവിരുതുകൊണ്ട് കൈപ്പിടിയില്‍ ആക്കിയ ഒരു പ്രതിഭയാണ് സബ്യാസാചി മുഖര്‍ജി എന്ന ഫാഷന്‍ ഡിസൈനര്‍.ബിടൗണിന്റെ ഏറ്റവും പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറാണ് ബംഗാളില്‍ നിന്നുള്ള സബ്യാസാചി മുഖര്‍ജി.
ഇന്നു വാര്‍ത്തകളിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത് അനുഷ്ക വിരാട് വിവാഹമാണ് കൂടാതെ അവരുടെ വിവാഹ വസ്ത്രങ്ങളും. അനുഷ്ക മാത്രമല്ല ബോളിവുഡിന്റെ താരറാണിമാരുടെ വിവാഹവസ്ത്ര സങ്കല്പ്പങ്ങളില് എല്ലം തന്നെ നിറഞ്ഞുനില്ക്കുന്നത് സബ്യാസാചി മാത്രമായിക്കും. വിവാഹത്തിന് അനുഷ്ക ധരിച്ചത് സബ്യാസാചി ഒരുക്കിയ മനോഹരമായ ലഹംഗയായിരുന്നു.
രജിസ്റ്റര്‍ മാരേജിലൂടെ ചരിത്രം സൃഷ്ടിച്ച ജോഡിയാണ് സഹീര്‍ ഖാന്- സാഗരിക ഗാഡ്ഖെ. സാഗരിക വിവാഹത്തിനായി സബ്യാസാചിയുടെ സര്‍ദോസി എബ്രോയ്ഡറി ചെയ്ത ബനാറസി ലഹംഗയായിരുന്നു തിരഞ്ഞെടുത്തത്.. ഒപ്പം അതിനു മാച്ച് ചെയ്യുന്ന മഹേശ്വരി ദുപ്പട്ടയും.
ബിപാഷ ബസുവാണ് അടുത്ത താരം. ബിപാഷയ്ക്കായി സബ്യാസാച്ചി സ്വര്‍ണ്ണവര്‍ണ്ണത്തിലും ചുവപ്പിലും അതിമനോഹരമായ ലഹംഗയായിരുന്നു ഒരുക്കിയത്.
രാഹുല്‍ ശര്‍മ്മയുമായുള്ള പ്രണയസാഫല്യം വിവാഹത്തിലെത്തിയപ്പോള്‍ അസിനും സബ്യാസാചി അണിയിച്ചൊരുക്കിയ ബീജ് നിറത്തിലുള്ള ലഹംഗയായിരുന്നു തെരഞ്ഞെടുത്തത്.
വിദ്യാബാലനു വിവാഹത്തിനായി 18 ഓളം സാരികളാണ് ഇദ്ദേഹം ഡിസൈന്‍ ചെയ്തത്.