‘ഒരു പെണ്ണിനെ പ്രേമിക്കണം അതും മൂക്കുകുത്തിയവളെ’ മിക്ക ആണ് കുട്ടികളുടേയും ഫെയ്സ്ബുക്ക്വാ, വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇപ്പോള്‍ ഇത്തരത്തിലാണ്. അതെ മുക്കൂത്തിക്ക് പ്രിയമേറുകയാണ്. ഇത് മൂക്കുത്തിക്കാലമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഡയമണ്ട് മൂക്കുത്തി മുതല്‍ പൂക്കളും പൂമ്പാറ്റകളും വരെ മൂക്കിന് തുമ്പിനെ അലങ്കരിക്കുന്നു.
മൂക്കില്‍ നിന്നും ചെവി വരെ നീളുന്ന ഉത്തരേന്ത്യന്‍ വധുവണിയുന്ന പരമ്പരാഗത മൂക്കുത്തികളും മൂക്കിന് തുമ്പിലെ ഇത്തിരിവെട്ടമാകുന്ന മൂക്കുത്തിയുംമാത്രമല്ല മൂക്കിന്റെ അഗ്രത്ത് അണിയുന്ന സെപ്റ്റം റിംഗും ഇപ്പോഴത്തെ ട്രെന്‍ഡാണ്.
സെലിബ്രിറ്റികള്‍ മുതല്‍ സാധാരണ യുവതികള്‍ വരെ ഇപ്പോള്‍ സെപ്റ്റം റിംഗിന്റെ ആരാധകരാണ്. മൂക്കിന്റെ അറ്റം തുളയ്ക്കാതെ തന്നെ ഇടാവുന്ന പ്രസ് മൂക്കുത്തികള്‍ ഇന്നു വിപണിയിലുണ്ട്. സ്വര്‍ണം, വെള്ളി, ജര്‍മന്‍ സില്‍വര്‍, ഓക്സിഡൈസ്ഡ് സില്‍വര്‍, പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള വിവിധ മെറ്റിരിയലുകളിലുള്ള മൂക്കുത്തികള്‍ ഇഷ്ടാനുസരണം വിപണിയില്‍ ലഭ്യമാണ്.
സാധാരണ ഒറ്റ വളയത്തിലുള്ള മൂക്കുത്തികളാണ് ടീനേജുകാര്‍ക്കും യൂത്തിനും ഇഷ്ടം. മെറ്റിരീയലിന്റെയും ഡിസൈനുകളുടേയും തരമനുസരിച്ച് വിലയ്ക്കും മാറ്റം വരും. ഫാഷന്‍ വെറെറ്റിക്കുവേണ്ടി പല ടീനേജ് പെണ്‍കുട്ടികളും ഇപ്പോള്‍ വളയമാതൃകയിലുള്ള പ്രസ് കമ്മലുകളും മൂക്കുത്തിയായി അണിയാറുണ്ട്. സാധാരണ അവസരങ്ങളില്‍ പ്ലെയിന്‍ സെപ്റ്റം റിംഗും വിവാഹചടങ്ങിലും പാര്‍ട്ടികളിലും പങ്കെടുക്കുമ്പോള്‍ പല മനോഹര മാതൃകകളിലുള്ള എക്സോട്ടിക് മൂക്കുത്തികളും അണിഞ്ഞ് ട്രെന്‍ഡിയാകാം.