തിരുവനന്തപുരം: അധികാരം നേടുന്നതിനായി ആരുമായും സഖ്യമുണ്ടാക്കാന്‍ തയാറെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. എന്‍ഡിഎ എന്ന നിലയില്‍ ഇനി മുന്നോട്ടു പോകാനാവില്ല. മുന്നണിമാറ്റം വേണമെന്നത് പാര്‍ട്ടിക്കുള്ളിലെ ആവശ്യമാണ്. ഒരു മുന്നണിയോടും അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ പല പദവിയും ബി.ജെ.
പി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് നല്കാന് തയ്യാറായിട്ടില്ല. വച്ചുനീട്ടിയാലും അവ ഇനി വേണ്ടെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.