Home app

ഓഖി ; ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കടലില്‍ അകപ്പെട്ടവരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കടലില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് ആണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 71 ആയതായാണ് വിവരം. പലരുടെയും മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബേപ്പൂരില്‍നിന്നും മറ്റ് സ്ഥലങ്ങളില്‍നിന്നും ലഭിച്ച മൃതദേഹമാണ് തിരിച്ചറിയനാകത്തത്. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

ബേപ്പൂര്‍,പൊന്നാനി,ചെല്ലാനം,തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധി മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ചത്. കടലില്‍ കിടന്ന് പൂര്‍ണമായും അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. കടലില്‍പോയി ഇനിയും വിവരം ലഭികാത്ത മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെത്തുന്നുണ്ട്.ചില മൃതദേഹമെങ്കിലും വസ്ത്രങ്ങളും, വാച്ചും കണ്ട് ബന്ധുക്കള്‍ തിരിച്ചറിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബാക്കി ഉള്ളവ ഡിഎന്‍.എ പരിശോധനക്ക് വിധേയമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top