Business

ക്രൂഡോയില്‍ വില കുതിച്ചു; ഓഹരിയും രൂപയും ഇടിഞ്ഞു

ഇന്ത്യന്‍ ഓഹരി സൂചികകളും രൂപയും ഇന്നലെ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ക്രൂഡോയില്‍ വില 28 മാസത്തെ ഇടവേളയ്ക്കുശേഷം ബാരലിനു വീണ്ടും 64 ഡോളര്‍ കടന്നതാണ് തിരിച്ചടിയായത്. ക്രൂഡോയില്‍ വില കൂടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കും. ഭക്ഷ്യവിലപ്പെരുപ്പവും നാണയപ്പെരുപ്പവും കൂടുമെന്നതിനാല്‍ പലിശയിളവിന്റെ ട്രെന്‍ഡിനും വിരാമമാകും. ഇതാണ്, ഓഹരികളുടെ ഇടിവിനു കാരണമായത്.സെന്‍സെക്സ് 360 പോയിന്റിടിഞ്ഞ് 33,370ലും നിഫ്റ്രി 101 പോയിന്റ് താഴ്ന്ന് 10,350ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ധനം, ബാങ്കിംഗ്, ലോഹം, വാഹന ഓഹരികളാണ് നഷ്ടം നേരിട്ടത്. ഡോളറിനെതിരെ 35 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 65.03ലാണ് ഡോളറിനെതിരെ രൂപയുള്ളത്. അതേസമയം, ഈവര്‍ഷം ഇതുവരെ ഡോളറിനെതിരെ രൂപ അഞ്ച് ശതമാനം മൂല്യവര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top