കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. മന്ത്രിക്കെതിരെയുള്ള ഹര്‍ജി ആസൂത്രിത ഗൂഢാലോനയുടെ ഭാഗമായാണെന്ന് മന്ത്രിയുടെ ഓഫീസ് ആരോപിച്ചു. തുടര്‍ന്നുള്ള വാദങ്ങളില്‍ സത്യം വെളിപ്പെടുമെന്നും ഓഫീസ് വ്യക്തമാക്കി.
തോമസ് ചാണ്ടിക്കെതിരെ തൃശൂര്‍ സ്വദേശി മുകുന്ദന് നല്കിയ ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സാധാരണക്കാരന് സ്ഥലം കൈയേറിയാലും സര്‍ക്കാര്‍ ഇതേ നിലപാടാണോ സ്വീകരിക്കുക എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. പാവപ്പെട്ടവന്റെ കൈയേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി തോമസ് ചാണ്ടിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.