Home app

സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന വിഷയത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്തെന്നു കോടതി ചോദിച്ചു. സാധാരണക്കാരന്‍ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികില്‍ താമസിക്കുന്നവരോട് ഈ സമീപനമാണോ സര്‍ക്കാരിന് ഉണ്ടാകുക? സാധാരണക്കാരന്റെ ഭൂമികയ്യേറ്റത്തില്‍ പെട്ടെന്നു നടപടിയുണ്ടാവില്ലേ? മന്ത്രിക്കു പ്രത്യേക പരിഗണനയാണോ നല്‍കുന്നത്? എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണു ഡിവിഷന്‍ ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top