Home app

ദിലീപ് ഡിജിപിയെ നിരവധി തവണ വിളിച്ചതിന്റ രേഖകള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുമ്പ് നടന്‍ ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റ രേഖകള്‍ പുറത്ത്. തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയു അന്വേഷണസംഘത്തിലെ ചിലരും ശ്രമിച്ചുവെന്ന് ദിലീപ് പരാതിപ്പെട്ടിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍ വിളികള്‍ വന്നതിന് തൊട്ടുപിന്നാലെതന്നെ ഡി.ജി.പിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നെവന്നാണ് ഫോണ്‍ കോള്‍ വിശദാംശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ദിലീപിനെതിരെ 20 തെളിവുകള്‍ നിരത്തിയുള്ള സുദീര്‍ഘമായ റിമാന്റ് റിപ്പോര്‍ട്ടാണ് അറസ്റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയില്‍ നല്‍കിയിരുന്നത്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ പരാതിയെക്കുറിച്ച് പറയുന്ന കാര്യം.
ലോക്‌നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണ നമ്പറിലേക്ക് ഏപ്രില്‍ 10ന് രാത്രി 9.57ന് ദിലീപ് വിളിച്ചതായാണ് പുറത്തുവന്ന രേഖ. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03, 20ന് ഉച്ചക്ക് 1.55, 21ന് വൈകീട്ട് 6.12 എന്നീ സമയങ്ങളില്‍ ഫോണ്‍ വിളികളുണ്ടായി. പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ഡി.ജി.പിയുടെ വാട്‌സ്ആപ്പിലേക്ക് അയച്ചിരുന്നതായും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. പുറത്തുവന്ന ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ഡി.ജി.പിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top