Home app

പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി; മതസ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമെന്ന് കുമ്മനം കുമ്മനം രാജശേഖരന്‍

ഇരുട്ടിന്റെ മറവില്‍ പൊലീസ് സന്നാഹത്തോടെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പൂട്ടു കുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മതേതരസര്‍ക്കാര്‍ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രം ഏകപക്ഷീയമായി ഏറ്റെടുത്തത് മതേതര മൂല്യങ്ങള്‍ക്കും സാമാന്യ മര്യാദയ്ക്കും നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇട നല്‍കും. ക്രൈസ്തവ സഭകളിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെയും, മോസ്‌ക്കുകളിലെ ഭരണപരമായ തര്‍ക്കങ്ങളുടെയും പേരില്‍ അവയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല.
ഭക്തജനങ്ങള്‍ ചേര്‍ന്ന് ഭരണം നടത്തുന്ന ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് പലവട്ടം ശ്രമിച്ചതാണ്. അപ്പോഴെല്ലാം ഭക്തജനങ്ങള്‍ പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ ബോര്‍ഡ് അധികൃതര്‍ പിന്മാറി. കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്ക് കാത്തിരിക്കാതെ ഇപ്പോള്‍ പൊലീസിന്റെയും,കയ്യൂക്കിന്റെയും ബലത്തില്‍ ക്ഷേത്രം കൈയടക്കിയത് പ്രതിഷേധാര്‍ഹമാണെന്നും കുമ്മനം പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top