മുഖസൗന്ദര്യത്തില്‍ ചുണ്ടുകളുടെ മനോഹാരിത പ്രധാനമാണ്. ചുവന്ന്, രൂപഭംഗിയുളള ചുണ്ടുകള്‍ക്കായി പല മാര്‍ഗങ്ങളുണ്ട്.
1. അര ടീസ്പൂണ്‍ പാല്‍പ്പൊടിയും ഒരു ടീസ്പൂണ്‍ നാരാങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചുണ്ടുകളില്‍ പുരട്ടുക. 20 മിനിറ്റു കഴിഞ്ഞ് കഴുകുക. രണ്ടാഴ്ച പതിവായി ഇങ്ങനെ ചെയ്താല്‍ ചുണ്ടുകള്‍ മനോഹരമാക്കാം.
2. ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് നീരും അര ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചുണ്ടുകളില്‍ പുരട്ടുക. പത്തു മിനിറ്റു കഴിഞ്ഞ് ഇളം ചൂടുവെളളത്തില്‍ കഴുകുക. ഇങ്ങനെ പതിവായി ചെയ്താല്‍ ചുണ്ടുകള്‍ക്ക് ചുവന്ന നിറം ലഭിക്കും.
3. അര ടീസ്പൂണ്‍ വീതം തേനും നാരാങ്ങാനീരും പനിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിനു മുമ്പ് ചുണ്ടുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകി കളയുക. ഇങ്ങനെ രണ്ടാഴ്ച പതിവായി ചെയ്യുക.
4. ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ മിക്സിയില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് ഒരു സ്പൂണ്‍ വീതം ഒലിവോയിലും തേനും ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി ചുണ്ടില്‍ തേക്കുക. ചുരുങ്ങിയ ദിവസംകൊണ്ട് ചുണ്ടുകള്‍ ചുവക്കും.