പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ‘ആദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന് ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാവും എന്ന അടിക്കുറുപ്പോടെയാണ് ജീത്തു പോസ്റ്റര്‍ പുറത്തിറക്കിയത്.
പ്രണവാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.