തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഗ്ലാമര്‍ വേഷത്തില്‍ നിന്നും പാടെ മാറി കേന്ദ്രകഥാപാത്രമായി വരുന്ന ‘അറം’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഒരു ശക്തമായ ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് നയന്‍സ് വിസ്മയിപ്പിക്കാന് എത്തുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥന്, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.