Alappuzha

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് സുഭാഷ് നല്‍കിയ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ത്വരിതപരിശോധനയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വിഷയത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും അതിനാല്‍ ത്വരിതാന്വേഷണം വേണ്ടെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

എംപി ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു, പാടം നികത്തി അനധികൃതമായി റോഡ് നിര്‍മാണം നടത്തി എന്നീ ആരോപണങ്ങളാണ് സുഭാഷ് ഉന്നയിച്ചിരുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം എന്ന കമ്ബനിയുടേതാണ് ലേക്ക് പാലസ് റിസോര്‍ട്ട്. റിസോര്‍ട്ടിലേക്ക് നൂറ് മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന റോഡാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അനധികൃതമായി നിലം നികത്തിയാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.

ലേക്ക് പാലസിലേക്കുള്ള റോഡ് നിര്‍മാണം അനധികൃതമാണെന്ന് ആലപ്പുഴ ജില്ലാകളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. മന്ത്രി നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ക്ക് മുഖ്യമന്ത്രി നിയമോപദേശം തേടിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top