Home app

തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്‌

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയതുമായി സംബന്ധിച്ച് ജില്ല കളക്ടര്‍ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കി.ഇന്നലെ വൈകിട്ട് ആലപ്പുഴ ജില്ല കളക്ടര്‍ ടി.വി അനുപമ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യു ചട്ടലംഘനം നടന്നിട്ടുണ്ടെന്നും നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റവും സംബന്ധിച്ച റിപ്പൊര്‍ട്ടാണ് കളക്ടര്‍ നല്‍കിയത്.

മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്നും ഇതില്‍ നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം എടുത്തത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

50 സെന്റിനടുത്ത് ഭൂമി നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്.നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top