Home app

സുധാകര്‍ റെഡ്ഡിക്ക് ചുട്ട മറുപടിയുമായി തോമസ് ചാണ്ടി

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി മന്ത്രി തോമസ് ചാണ്ടി. ‘എനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. അഴിമതി നടത്തിയത് അദ്ദേഹമാവും’ എന്ന് തോമസ് ചാണ്ടി തിരിച്ചടിച്ചു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ 10 കോടി രൂപ താന്‍ പാവങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രാജ്യത്ത് തന്നെയാരും അഴിമതിക്കാരനാണെന്ന് വിളിക്കില്ലെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തി. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് സുധാകര്‍ റെഡ്ഡി പറഞ്ഞത്. അതേസമയം സുധാകര്‍ റെഡ്ഡി പറഞ്ഞതാണ് സിപിഐയുടെ നിലപാടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നിയമലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്നും തോമസ് ചാണ്ടിയുടെ പ്രസംഗം അറിവ് കുറവ് കൊണ്ടാവാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

നേരത്തെ ജനജാഗ്രത യാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു പരസ്യപ്രഖ്യാപനം നടത്തിയ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top