ധ്യാന്‍ ശ്രീനിവാസന്-അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗൂഢാലോചന റിലീസിനൊരുങ്ങുന്നു. ചിത്രം നവംബര്‍ മൂന്നിന് തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മലയാള സിനിമയുടെ യുവതാരം ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് കൂടിയാണിത്.
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ എന്റര്ടെയ്നര് വിഭാഗത്തില്‍പ്പെടുന്നതാണ്. ജീവിതത്തില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന നാല് സുഹൃത്തുകളുടെ ആലോചനയാണ് ഗുഢാലോചന. അജാസ് ഇബ്രാഹിം നിര്‍മിക്കുന്ന ചിത്രം ആസിഫ്അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന് വിതരണത്തിനെത്തിക്കുന്നത്