Home app

സംസ്ഥാനത്ത് എല്ലാ ജില്ലയിലും പക്ഷാഘാത ചികിത്സയ്ക്ക് സര്‍ക്കാര്‍ ക്‌ളിനിക്കുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് എല്ലാ ജില്ലയിലും പക്ഷാഘാത ചികിത്സയ്ക്ക് സര്‍ക്കാര്‍ ക്‌ളിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. ശ്രീചിത്ര ആശുപത്രിയുമായി ചേര്‍ന്നാണ് ബൃഹത്തായ സൗജന്യ ചികിത്സാപദ്ധതി ആരംഭിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രമാണ് പക്ഷാഘാത ചികിത്സയുള്ളത്. പക്ഷാഘാതമുണ്ടായി നാലുമണിക്കൂറിനകം ചികിത്സാകേന്ദ്രത്തില്‍ എത്തിച്ച് രക്തക്കട്ട അലിയിക്കുന്ന മരുന്ന് നല്‍കുകയാണെങ്കില്‍ പ്രഹരശേഷി കുറയ്ക്കാനും ചികിത്സയിലൂടെ രോഗിയെ പൂര്‍ണാരോഗ്യവാനാക്കി സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സാധിക്കും. ആവശ്യത്തിന് ന്യൂറോളജിസ്റ്റുമാരില്ലാത്തതും മരുന്നുവിലയും ഇതിനു വിഘാതമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് എന്‍സിഡി പദ്ധതിയിലൂടെ സ്‌ട്രോക് ക്‌ളിനിക്കുകള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top