Home app

ഫെബ്രുവരി ആദ്യവാരം സംസ്ഥാന ബജറ്റ് അവതരിപ്പിക്കും

സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് വക്കം പുരുഷോത്തമനാണ്. അതിനുശേഷം മാര്‍ച്ച് 31നു മുന്‍പ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് തോമസ് ഐസക്കാണ്.

നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യത്തെ മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. റോഡ് നിര്‍മ്മാണം അടക്കം പദ്ധതികള്‍ക്കായുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ 25,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിക്കും. ജിഎസ്ടി നടപ്പിലാകുകയും നികുതി അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്തതിനുശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്.

പൂര്‍ണ ബജറ്റ് അവതരിക്കുന്നതോടെ വകുപ്പുകള്‍ക്ക് അനുവദിച്ച തുക ഏപ്രില്‍ മാസം മുതല്‍ ചെലവഴിച്ചു തുടങ്ങാം. വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കുമ്പോള്‍ ഡിസംബര്‍ മാസത്തോടെയാണ് പല പദ്ധതികള്‍ക്കും തുക ലഭിച്ചിരുന്നത്. ഒരു പദ്ധതിയിലേക്ക് അനുവദിക്കുന്ന തുക താല്‍ക്കാലികമായി വിനിയോഗിക്കാന്‍ അനുവാദം കൊടുക്കുന്നതാണ് വോട്ട് ഓണ്‍ അക്കൗണ്ട്.

ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആണ് സാധാരണ ബജറ്റ് അവതരിപ്പിക്കുന്നത്. അതിന്റെ കൂടെ ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കും. പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് ജൂണിലായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top