തോക്കും ലാത്തിയുമെടുത്ത് സമരത്തെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെയില്‍ വാതകപൈപ്പ് ലൈന്‍ വിഷയത്തില്‍ സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ യു.ഡി.എഫിന് സമരം ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. നാട്ടില്‍ വികസനം വരണം എന്നാണ് യു.ഡി.എഫ് നിലപാട്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കരുത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
തോക്കും ലാത്തിയുമെടുത്ത് സമരത്തെ നേരിടാന്‍ പിണറായി ഹിറ്റ്ലറാണോയെന്ന് ചെന്നിത്തല
By
November 4, 2017 4:46 am