ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന ‘പാതി’ യുടെ ട്രെയിലറെത്തി.ഇന്ററാക്ടര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ഗോപകുമാര്‍ കുഞ്ഞിവീട്ടിലാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ചന്ദ്രന് നരിക്കോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് വി.കെ പ്രകാശ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
കുമാരന് എന്ന വിരൂപനായ കഥാപാത്രമായി ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെുന്ന ‘പാതി’ യില്‍ തെയ്യം കലാകാരനായി ജോയ് മാത്യു പ്രധാന വേഷം കൈകാര്യം ചെയുന്നു. കലാഭവന്‍ ഷാജോണ്‍, കലിംഗ ശശി,സന്തോഷ് കീഴാറ്റൂര്‍, ടി പാര്‍വതി,വത്സല മേനോന്, സീമ ജി നായര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. കഥയും തിരക്കഥയും നവാഗതനായ വിജേഷ് വിശ്വത്തിന്റെതാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ദേശിയ അവാര്‍ഡ് ജേതാവ് ബി അജിത് കുമാര്‍ നിര്‍വഹിക്കുന്നു.