കോട്ടയം പുതുപ്പള്ളിയില്‍ യുവതി തോട്ടില്‍ വീണു മരിച്ച നിലയില്‍. പുതുപ്പള്ളി താബോര്‍ വര്‍ഷിപ്പ് സെന്ററിലെ അന്തേവാസിയായ ജെസി ലൂക്കി (37)നെയാണു തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മുതല്‍ ജെസിയെ കാണാനില്ലായിരുന്നു. തുടര്‍ന്നു മറ്റ് അന്തേവാസികള്‍ ചേര്‍ന്നു നടത്തിയ തെരച്ചിലിലാണു തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് യുവതി തോട്ടില്‍ വീണ് മരിച്ച നിലയില്‍
By
November 2, 2017 10:26 am