Home app

കറന്റ് ബില്‍ അടയ്‌ക്കേണ്ട അവസാന തീയതി മറന്നോ…? ഇനി പേടി വേണ്ട !

വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി മറന്നുപോയതിനാല്‍ ഫ്യൂസ് ഊരുമെന്ന പേടി ഇനി വേണ്ട. പിഴയൊടുക്കലും ഫ്യൂസ് ഊരലും വീണ്ടും കെട്ടലുമെല്ലാം പഴങ്കഥയാവുകയാണ്. നിങ്ങളുടെ ബാങ്കിന്റെ സഹായത്താല്‍ ഇനി മുതല്‍ വൈദ്യുതി ബില്‍ കൃത്യസമയത്ത് അടയ്ക്കാം. അതിനുള്ള നടപടികള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞുവെന്ന് വൈദ്യുതി മന്ത്രി എം എം മണി തന്റെ ഫേസ്ബുക്കപോസ്റ്റിലൂടെ അറിയിച്ചു.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന ഉപഭോക്താക്കളില്‍ 99 ശതമാനം പേരും അവസാന തീയതി മറന്ന് പോകുന്നതും സമയക്കുറവുമാണ് ഇതിനൊരു കാരണമായി പറയാറുള്ളത്. ഇത് ഏറെക്കുറെ ശരിയുമാണ്. അതിനാലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രി അറിയിച്ചു.

ഇനി ബില്‍ ഡേറ്റ് നിങ്ങള്‍ മറന്നാലും നിങ്ങളുടെ ബില്‍ തുക കൃത്യമായി നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് കൃത്യസമയത്ത് ഡെബിറ്റായിക്കൊള്ളും. ബാങ്ക് അക്കൌണ്ടുള്ള ഉപഭോക്താവ് അവിടെ സമ്മതപത്രം നല്‍കിയാല്‍ മാത്രം മതി. ഈ സംവിധാനം ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.ഇതിനുവേണ്ടി കെഎസ്ഇബി ബില്ലിംഗ് സിസ്റ്റം പരിഷ്‌ക്കരിച്ചു.

പ്രവാസികള്‍, വയോധികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൊബൈല്‍ ആപ്‌ളിക്കേഷനും കെഎസ്ഇബി തയ്യാറാക്കി. പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.ഇതിലൂടെയും ബില്ലടയ്ക്കാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top