Home app

ഫുട്‌ബോള്‍ കളിയെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സച്ചിന്‍ ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ് സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്.

മത്സരങ്ങളില്‍ ജയിക്കുക എന്നതിനെക്കാളുപരി ഫുട്‌ബോള്‍ എന്ന കളിയെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സച്ചിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഫുട്‌ബോളിന് നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സച്ചിന്‍ പറഞ്ഞു. സച്ചിന്‍ കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്ബോള്‍ അക്കാദമിയെക്കുറിച്ചും മുഖ്യമന്ത്രിയുമായി ര്‍ച്ചയായി. സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയന്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top