Home app

ഗെയില്‍ പൈപ്പ്ലൈന്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം

ഗെയില്‍ പൈപ്പ്ലൈന്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ മുക്കത്ത് വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് നടത്തിയ ശ്രമമാണ് ഇന്ന് വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കിയത്. വീടുകളില്‍ ഒളിച്ചിരുന്ന സമരക്കാരെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ സമരക്കാര്‍ എതിര്‍ക്കുകയായിരുന്നു. പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയായ എരഞ്ഞിമാവിലും വൈകുന്നേരം മുക്കം പൊലീസ് സ്റ്റേഷനു മുന്നിലുമാണ് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. പൊലീസിന്റെ ലാത്തി പ്രയോഗത്തിലും സമരക്കാരുടെ കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. മറ്റുള്ള 21 പേര്‍ കരുതല്‍ തടങ്കലിലാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top