കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്തയെത്തി. ചരിത്ര പുരുഷനായ കുഞ്ഞാലി മരക്കാരായി വെള്ളിത്തിരയില്‍ എത്തുന്നത് മമ്മൂക്ക തന്നെ. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂക്ക തന്നെയാണെന്ന വാര്‍ത്ത കേരളപ്പിറവി ദിനത്തില്‍ നിര്‍മാതാക്കളായ ഓഗസ്ത് സിനിമാസാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരയ്ക്കാര്‍. പോര്‍ച്ചുഗീസുമായുള്ള കപ്പല്‍ യുദ്ധങ്ങളിലെ വീറുറ്റ പോരാളിയായ മരക്കാരായി മമ്മൂക്ക എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.