നീരജ് മാധവന് നായകനായെത്തുന്ന പുതിയ ചിത്രം ‘പൈപ്പിന്‍ചുവട്ടിലെ പ്രണയം’ തീയറ്ററിലേക്ക്. നവാഗതനായ ഡൊമിന് ഡിസില്‍വയാണ് സംവിധാനം. ഡൊമിന് ഡിസില്‍വയും ആന്റണി ജിതിനും ചേര്‍ന്നാണു തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീരജ് മാധവ് ഗോവൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ട്രീസയായി എത്തുന്നത് റീബ ജോണ്‍ ആണ്. ഗോവൂട്ടിയും ട്രീസയും തമ്മിലുള്ള പ്രണയവും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. അജു വര്‍ഗീസ്, സുധി കോപ്പ, ശ്രീനാഥ്, ഋഷികുമാര്‍, അപ്പാനി ശരത് കുമാര്‍, ശ്രുതി, തെസ്നിഖാന്, സാജന് പള്ളുരുത്തി, സേതുലക്ഷ്മി, സുബീഷ് തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ഐശ്വര്യാ സ്നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്.
പൈപ്പിന് ചുവട്ടിലെ പ്രണയം തിയേറ്ററുകളിലേക്ക്
By
November 2, 2017 6:23 am