രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 94 രൂപ കൂട്ടി. ഇതോടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്സിഡിയുള്ള സിലിണ്ടറിന് 4 രൂപ 60 പൈസ കൂടും. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂടിയതോടെ സിലിണ്ടറുകളുടെ വില 1289 രൂപയായി. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. പാചകവാതക സിലിണ്ടറിന് 94 രൂപ കൂടിയതില്‍ സബ്സിഡിയുള്ള സിലിണ്ടറിന് 88രൂപ 40 പൈസ സബ്സിഡിയായി ലഭിക്കും.
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു
By
November 1, 2017 10:31 am