മന്ത്രി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് കുറ്റവാളിയുടെ ജല്പ്പനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചതാണ്. ജയിലില്‍ പോകേണ്ടിവരുമോ എന്ന ഭയം മൂലം അദ്ദേഹം അത് മറന്നുപോയതാവും. ഭൂമി കൈയേറ്റം നടത്തിയെന്ന് തെളിഞ്ഞ തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനം രാജേന്ദ്രനോട് സഹതാപമുണ്ട്. തോമസ് ചാണ്ടിക്ക് അന്തസുണ്ടെങ്കില്‍ സ്ഥാനം രാജിവച്ച് വീട്ടില്‍ പോകാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടേത് കുറ്റവാളിയുടെ ജല്‍പ്പനം ; രമേശ് ചെന്നിത്തല
By
October 31, 2017 10:52 am