Film News

ശക്തരായ നടൻമാർ ഉണ്ടായിട്ടും നടിക്ക് ഒപ്പം നിൽക്കാൻ ആരും മുതിർന്നില്ല; അഞ്ജലി മേനോൻ

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ തുറന്നടിച്ച് സംവിധായിക അഞ്ജലി മേനോൻ. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ശക്തരായ നടൻമാരും എഴുത്തുകാരും ചലച്ചിത്രകാരൻമാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നൽകി ഒപ്പം നിൽക്കാൻ ആരും മുതിർന്നില്ലെന്ന് കുറ്റപ്പെടുത്തിയ അഞ്ജലി മേനോൻ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതിയെന്നും അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോൻ പ്രതികരിച്ചു.

മീ ടു ക്യാമ്പെയിനിന് ബോളിവുഡ് നൽകുന്ന പിന്തുണ വലുതാണ്. ആരോപണവിധേയർ ഉൾപ്പെട്ട പരിപാടികൾ ഒഴുവാക്കിയും സിനിമകൾ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങൾ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടാണ് മുംബൈ സിനിമാമേഖലയെടുത്തിരിക്കുന്നതെന്നും അഞ്ജലി മേനോൻ ട്വിറ്ററിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top