Home app

അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാകും. എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കണ്ണന്താനത്തിന്റെ പേരു നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബര്‍ 30ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നവംബര്‍ ആറിനാണു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്റ്റംബറിലാണ് കേന്ദ്ര ടൂറിസം മന്ത്രിയായി കണ്ണന്താനത്തെ നിയോഗിച്ചത്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160ഉം കോണ്‍ഗ്രസിന് 24ഉം എംഎല്‍എമാരാണുള്ളത്. നവംബര്‍ 16ന് തിരഞ്ഞെടുപ്പ് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top